Connect with us

International

20 വര്‍ഷത്തിന് ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്ക അഫ്ഗാന് കൈമാറി

Published

|

Last Updated

കാബൂള്‍ | 20 വര്‍ഷത്തോളം താലിബാനെതിരായ പോരാട്ടത്തിന് പ്രധാന കേന്ദ്രമായി ഉപയോഗിച്ച ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്ക അഫ്ഗാനിസ്ഥാന് കൈമാറി. അഫ്ഗാന്‍ പ്രതിരോധ സേനയുടെ നിയന്ത്രത്തിലാണ് ഇപ്പോള്‍ വ്യോമകേന്ദ്രമുള്ളത്. 2009 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന ശേഷമാണ് അമേരിക്ക അഫ്ഗാന്‍ മണ്ണിലെത്തി താലിബിനെതിരെ പോരാട്ടം തുടങ്ങിയത്. അമേരിക്കയുടെ ഈ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ബഗ്രാം വ്യോമതാവളം. ഇപ്പോള്‍ അഫ്ഗാന്‍ മണ്ണില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറുന്നതിന്റെ ഭാഗമായാണ് വ്യോമതാവളത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ പ്രതിരോധ സേനക്ക് നല്‍കിയത്. വരുന്ന സെപ്റ്റംബര്‍ 11ന് മുമ്പ് സൈന്യം പൂര്‍ണമായും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു.

 

Latest