Kerala
തൃശ്ശൂരില്‍ അഭിഭാഷകനെ ഓഫീസില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
തൃശ്ശൂര്‍ | തൃശ്ശൂരില്‍ അഭിഭാഷകനെ ഓഫീസില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പി കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അയ്യന്തോളില്‍ കോടതിക്ക് സമീപം വീടിനോട് ചേര്‍ന്നുള്ള ഓഫീസിലാണ് സംഭവം. അക്രമി ഓഫീസിനകത്ത് കയറി അഭിഭാഷകന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. അഭിഭാഷകന്‍ ഓഫീസില്‍ നിന്നും ഉടന്‍ പുറത്ത് കടന്നതിനാല്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ചില തെറ്റിദ്ധാരണകള്‍ മൂലമാണ് ഇയാള്‍ തന്നെ ആക്രമിച്ചതെന്നും സുരേഷ് ബാബു പറഞ്ഞു
---- facebook comment plugin here -----