Connect with us

National

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് കൊവിഡ് മരണത്തെ തടയുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുന്നത് കൊവിഡ് മരണത്തെ തടയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ഛണ്ഡീഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ കൊവിഡ് ബാധിച്ചുള്ള മരണത്തില്‍നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കും. 92 ശതമാനം സംരക്ഷണം ആദ്യ ഡോസ് എടുക്കുമ്പോള്‍ ലഭിക്കുമെന്നും പഠനത്തില്‍ പറയുന്നു. നീതി ആയോഗ് അംഗമായ ബി കെ പോള്‍ പഠനം ശരിവച്ചു.

അതേ സമയം കൊവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസറ്റര്‍ ചെയ്ത ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രം നേരത്തെ തന്നെ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്നലെയാണ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്. കൊവിന്‍ വെബ്സെറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സെന്ററില്‍ നേരിട്ടെത്തിയും വാക്സിനെടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.. ഡിസിജിഎ അംഗീകരിച്ച മൊഡേണ വാക്സിന്‍ ആദ്യ ബാച്ച് രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തെത്തും. കേരളത്തില്‍ ആണ് ഏറ്റവും കൂടുതല്‍
പ്രതിദിന കൊവിഡ് രോഗികള്‍ രാജ്യത്തിപ്പോഴുള്ളത്.

---- facebook comment plugin here -----

Latest