Connect with us

Kerala

കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി പി വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചെന്ന് അര്‍ജുന്‍ ആയങ്കി

Published

|

Last Updated

കണ്ണൂര്‍ | കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അര്‍ജുന്‍ ആയങ്കി. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അര്‍ജുന്റെ മൊഴി.ഇവര്‍ക്ക് ലാഭവിഹിതം നല്‍കിയതായും അര്‍ജുന്റെ മൊഴിയിലുണ്ട്.

കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അര്‍ജുന്‍ വ്യക്തമാക്കിയത്. ഇരുവര്‍ക്കും തക്കതായ പ്രതിഫലം നല്‍കി. ഒളിവില്‍ കഴിയാന്‍ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അര്‍ജുന്‍ പറഞ്ഞു.

അതേസമയം, അര്‍ജുന്‍ ആയങ്കിയുമായുള്ള തെളിവെടുപ്പ് ഇന്ന് കണ്ണൂരില്‍ നടക്കും. അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലടക്കമാണ് തെളിവെടുപ്പ് നടക്കുക. ഈ മാസം ആറ് വരെയാണ് അര്‍ജുന്റെ കസ്റ്റഡി കാലാവധി.

Latest