Connect with us

Kerala

എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു

Published

|

Last Updated

കൊച്ചി | എറണാകുളം ഉദയംപേരൂരില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് മരിച്ചത്. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. മകന്റെ മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് സോമന്‍ പോലീസിന് മൊഴി നല്‍കി.

Latest