Kerala
200 രൂപക്ക് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; മാനന്തവാടിയില്‍ ഇന്റര്‍നെറ്റ് കഫേ ഉടമ പിടയില്‍
വയനാട് | മാനന്തവാടിയില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ ഇന്റര്‍നെറ്റ് കഫേയില്‍ പോലീസ് റെയ്ഡ് നടത്തി. സ്ഥാപന ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ക്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്‌കോം ഇന്റര്‍നെറ്റ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കിയത്.
സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണെന്ന വ്യാജേന കഫേയില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് പിടികൂടിയത്. ഒരു ആര്‍ടിപിസിആര്‍ റിസല്‍റ്റിന് 200 രൂപയാണ് ഈടാക്കുന്നത്. ബാര്‍ കോഡ് അടക്കം നിര്‍മിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.
വയനാട് എസ് പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
---- facebook comment plugin here -----