Connect with us

Kerala

2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന നിയമസഭാ തിരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഇത് സംബന്ധിച്ച് കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ജോയിന്റ് ചീഫ് ഇലക്ടല്‍ ഓഫീസര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസ് കേസ് അന്വേഷിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലെ ലാപ്ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.