Kerala
അര്‍ജുന്‍ ആയങ്കിയുടെ മൊഴിയോടെ സിപിഎം പ്രതിരോധത്തില്‍; ശ്രദ്ധതിരിക്കാന്‍ തന്നെ കുരുക്കുന്നു: കെ സുരേന്ദ്രന്‍
കോഴിക്കോട് | സ്വര്‍ണക്കള്ളക്കടത്തും കവര്‍ച്ചയും ഇപ്പോള്‍ ചെന്നെത്തുന്നത് സിപിമ്മിന് നേര്‍ക്കെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്തിനും കവര്‍ച്ചക്കും കൊടി സുനിയാണ് സഹായിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം സിപിഎമ്മിലേക്കെത്തും. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ സ്വമേധയാ കേസെടുത്തതെന്നും കെ സുരേന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
സംഭവത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ തന്റെ നേരെ തിരിഞ്ഞ് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത്. കേസ് കണ്ട് ഒളിച്ചോടില്ല ബിജെപി. നിയമവാഴ്ചയോട് സഹകരിക്കും. ഒന്നും മറച്ച് വെക്കാനില്ല. തിനിക്കെതിരെ ആസൂത്രിമായ നീക്കം പോലീസിനെ ഉപയോഗിച്ച് നടത്തുുകയാണ്. ഇതിനെയെല്ലാം വ്യക്തമപരമായി ഗൗരവമായി എടുക്കുന്നില്ല. എന്നാല്‍ ഇതിനെതിരെ ബിജെപി ശക്തമായ നിയമനടപടിയെടുക്കും.
കോഴ ആരോപണത്തില്‍് സാക്ഷിമൊഴിയെടുക്കാനാണ് തനിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നോട്ടീസില്‍ പറഞ്ഞ ദിവസം തന്നെ ഹാജകരാണമെന്ന് ഒരു നിയമവുമില്ല. ഹാജരാകമോയെന്ന കാര്യത്തിനും തീരുമാനമായിട്ടില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
കിറ്റെക്‌സിനോട് സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു പദ്ധതിയാണ് സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്.
വ്യവസായ മന്ത്രിക്ക് കിറ്റെക്സ് ഗ്രൂപ്പിനോട് പ്രതികാരമാണ്. ഇതിനുള്ള കാരണം എല്ലാവര്‍ക്കും അറിയാം. ഇരുപത്തിനാലാമത്തെ സ്ഥാനത്താണ് ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മേനി പറയുന്ന കേരളം. പക്ഷെ മുഖ്യമന്ത്രിയുടെ മകള്‍ പോലും വ്യവസായം തുടരാന്‍ ബെംഗളൂരുവാണ് തിരഞ്ഞെടുത്തത്. സിപിഎമ്മിന് ഇഷ്ടമില്ലാത്തവരെയെല്ലാം നശിപ്പിക്കുകയെന്നാണ് ലക്ഷ്യം.
നമ്പര്‍വണ്ണിന് വേണ്ടിയുള്ള ഓട്ടത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ച ആയിരക്കണക്കിന് ആളുകള്‍ക്കാണ് സഹായം നഷ്ടപ്പെടാന്‍ പോവുന്നത്. കോവിഡിന്റെ യഥാര്‍ഥ മരണക്കണക്ക് വേണമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ ഡി എം ഒ മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അപ്പോള്‍ ഇതുവരെയുള്ളത് കള്ളക്കണക്കായിരുന്നുവെന്നല്ലേ സത്യം. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ചീപ്പായ പബ്ലിസിറ്റിക്ക് വേണ്ടിയിട്ട് എന്തിനാണ് പാവങ്ങളെ ദ്രോഹിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു