Connect with us

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് കസ്റ്റംസ് നോട്ടീസ്

Published

|

Last Updated

കൊച്ചി | കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലെ പരിശോധന കസ്റ്റംസ് അവസാനിപ്പിച്ചു.

കേസിലെ പ്രധാന തെളിവായി കരുതുന്ന അര്‍ജുന്റെ ഫോണ്‍ കണ്ടെത്തുന്നതിനായി പുഴയിലും പരിസര പ്രദേശങ്ങളിലും കസ്റ്റംസ് പരിശോധന നടത്തി. ഫോണ്‍ പുഴയില്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇതിന് പിന്നാലെയാണ് അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലും പരിശോധന നടന്നത്. അര്‍ജുനെതിരെ ശക്തമായ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

 

 

---- facebook comment plugin here -----

Latest