National
പുഷകര്‍ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും
ഡെറാഡൂണ്‍ | ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷകര്‍ സിംഗ് ധാമി ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് 6 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ സത്യവാചകം ചൊല്ലി നല്‍കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തീരഥ് സിംഗ് റാവത്ത് രാജിവെച്ചതോടെയാണ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടി വന്നത്.
ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, മാര്‍ച്ച് 10 നാണ് തിരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്. നിയമസഭാംഗമല്ലാത്ത തിരാത്തിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പു നടത്തി എം എല്‍ എ ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിച്ചു.
സംസ്ഥാനത്തെ ഭരണഘടന പ്രതിസന്ധി മറികടക്കാനായിരുന്നു കഴിഞ്ഞ ദിവസം തിരത്ത് സിംഗ് റാവത്ത് രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌ക്കര്‍ സിംഗ് ധാമിക്ക്