Connect with us

National

മനുഷ്യക്കടത്തിനെതിരെ കര്‍ശന നിയമവുമായി കേന്ദ്രം; ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | മനുഷ്യക്കടത്ത് തടയാന്‍ കര്‍ശന നിയമവുമായി കേന്ദ്ര സര്‍ക്കാര്‍. കുറ്റം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. മനുഷ്യക്കടത്തിനെതിരായ ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

വനിതാ ശിശുക്ഷേമ മന്ത്രാലയം ആണ് ബില്‍ തയാറാക്കിയത്. മനുഷ്യക്കടത്ത് സംഘങ്ങളുടെ ഭാഗമായവര്‍ക്ക് ചുരുങ്ങിയത് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കുന്നതാണ് പുതിയ നിയമം. മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. മനുഷ്യക്കടത്ത് നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ബില്ലില്‍ പറയുന്നു.

Latest