Connect with us

National

ശിവസേന ബി ജെ പിയുടെ ശത്രുക്കളല്ല; വീണ്ടുമൊരു സഖ്യ സാധ്യത തള്ളാതെ ഫഡ്‌നാവിസ്

Published

|

Last Updated

മുംബൈ |  ശിവസനേയെ ഒരിക്കലും ശത്രുക്കളായി കണ്ടിട്ടില്ലെന്ന് മഹരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേനയുമായി ചേര്‍ന്ന് വീണ്ടും ഒരു ഭരണം നടത്താന്‍ ബി ജെ പി തയ്യറാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷമാണ് ഫഡ്‌നാവിസിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

ശിവസേനയും ബി ജെ പിയും നിതാന്ത ശത്രുക്കളല്ല. സുഹൃത്തുക്കളാണ്. അവര്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ പോരാടിയ ഒരു വിഭാഗവുമായി ചേര്‍ന്ന് ശിവസേന ഒരു സര്‍ക്കാറുണ്ടാക്കി ഞങ്ങളെ വിട്ടുപോകുകയായിരുന്നു. വീണ്ടുമൊരു സഖ്യം സംബന്ധിച്ച് ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. രാഷ്ടീയത്തില്‍ ഒന്നും സംഭവിച്ച്കൂടായ്കയില്ല. നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോ തീരുമാനവും എടുക്കുകയെന്നും ഫ്ഡ്‌നാവിസ് പറഞ്ഞു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് മഹാരാഷ്ട്രയിലെ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കളെ ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് മഹാരാഷ്ട്ര ബി ജെ പി നേതാവ് ആശിഷേ ഷേലറുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഫഡ്‌നാവിസിന്റെ പ്രതികരണത്തിന് പ്രാധാന്യം ഏറെയാണ്.

 

Latest