Kerala
ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാമിഷന്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി

തിരുവനന്തപുരം | സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ഡോ. മുഹമ്മദ് അഷീലിനെ നീക്കി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിനാണു പകരം ചുമതല. മുഹമ്മദ് അഷീലിന് ആരോഗ്യ വകുപ്പിലേക്കാണു മാറ്റം. അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുമാസം മാത്രമിരിക്കെയാണ് മാറ്റം.
ആരോഗ്യ വകുപ്പിലെ അസി.സര്‍ജനായ മുഹമ്മദ് അഷീലിനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു സാമൂഹ്യ സുരക്ഷാമിഷന്‍ തലപ്പത്ത് ഡപ്യൂട്ടേഷനില്‍ നിയമിച്ചത്. കൊവിഡ് പ്രതിരോധ നടപടികളില്‍ സജീവമായിരുന്ന അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ വക്താവായി മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു
---- facebook comment plugin here -----