Gulf
കുവൈത്തില്‍ സമ്മര്‍ ക്ലബുകള്‍ നിർത്തിവെക്കാൻ ഉത്തരവ്
കുവൈത്ത് സിറ്റി | കുവൈത്തില്‍ സമ്മര്‍ ക്ലബുകള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ജൂലൈ 25 മുതല്‍ വീണ്ടുമൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കാൻ മന്ത്രിസഭ തീരുമാനം.
രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ മന്ത്രിസഭ ചർച്ച ചെയ്തു. രോഗമുക്തി നിരക്ക് 94 ശതമാനം കടന്നതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ ഹമ്മൂദ് അല്‍ സബ യോഗത്തിൽ അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നും, രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.
വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിന് ആരോഗ്യമന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളെ യോഗം അഭിനന്ദിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെയും, പെട്രോളിയം കോര്‍പ്പറേഷന്റെയും ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രാലയത്തെ സഹായിക്കാന്‍ നല്‍കണമെന്ന് നിര്‍ദ്ദേശം നൽകുകയും ചെയ്തു.