Techno
ഫ്ളിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ സെയില്‍; പോക്കോ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകള്‍

ന്യൂഡല്‍ഹി | ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ഫ്ളിപ്പ്കാര്‍ട്ട് ജൂലൈ 10 മുതല്‍ ജൂലൈ 14 വരെ നടത്തുന്ന ഫ്ളിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ സെയിലില്‍ നിരവധി ഓഫറുകള്‍. സ്മാര്‍ട്ട് ടി വി, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഇയര്‍ബഡുകള്‍, കാമറ തുടങ്ങി വിവിധ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ ലഭിക്കും. ഫ്ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ സെയിലില്‍ നിന്നും സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍ വമ്പിച്ച ഡിസ്‌കൗണ്ടാണ് ലഭിക്കുക.
പോക്കോ എം 3 സ്മാര്‍ട്ട് ഫോണ്‍ 15 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭിക്കും. 12,999 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ 10,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. പോക്കോ എക്‌സ് 3 പ്രോ (ഗ്രാഫൈറ്റ് ബ്ലാക്ക്, 128 ജിബി) (6 ജിബി റാം) ഫ്ളിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ സെയിലില്‍ വാങ്ങുമ്പോള്‍ 20 ശതമാനം കിഴിവില്‍ കിട്ടും. 23,999 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ വില്‍പന സമയത്ത് 18,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. പോക്കോ എം 3 പ്രോ 5 ജി (പവര്‍ ബ്ലാക്ക്, 64 ജിബി) (4 ജിബി റാം) ഫ്ളിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ സെയിലില്‍ വാങ്ങുമ്പോള്‍ 12 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടാകും. 15,999 രൂപ വിലയുള്ള ഈ സ്മാര്‍ട്ട് ഫോണിന് വില്‍പന സമയത്ത് 13,999 രൂപയായിരിക്കും.
പോക്കോ സി 3 (മാറ്റ് ബ്ലാക്ക്, 32 ജിബി) (3 ജിബി റാം) ഫ്ളിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ സെയിലില്‍ 25 ശതമാനം കിഴിവില്‍ ലഭിക്കും. 9,999 രൂപ വിലയുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ നിങ്ങള്‍ക്ക് വില്‍പന സമയത്ത് 7,499 രൂപയ്ക്ക് ലഭിക്കുന്നതാണ്. പോക്കോ എം 2 പ്രോ (ടു ഷേഡ്‌സ് ബ്ലാക്ക് 64 ജിബി) (4 ജിബി റാം) ഫ്ളിപ്പ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേയിലില്‍ 17 ശതമാനം കിഴിവില്‍ ലഭിക്കും. 16,999 രൂപയാണ് സ്മാര്‍ട്ട് ഫോണിന്റെ വില. വില്‍പ്പന സമയത്ത് 13,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. പോക്കോ എം2 റീലോഡഡ് (മൊസ്റ്റലി ബ്ല്യൂ, 64 ജിബി) (4 ജിബി റാം) സെയിലില്‍ 16 ശതമാനം കിഴിവില്‍ ലഭ്യമാകും. 11,999 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ വില്‍പന സമയത്ത് 9,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.