Connect with us

Malappuram

മഅദിന്‍ അറഫാദിന പ്രാര്‍ഥനാ സംഗമം ചൊവ്വാഴ്ച

Published

|

Last Updated

മലപ്പുറം | അറഫാ ദിനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ അറഫാ ദിന പ്രാര്‍ഥനാ സമ്മേളനം ഓണ്‍ലൈനില്‍ സംഘടിപ്പിക്കും. ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കുന്നതിനും ഹാജിമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന, ഖുര്‍ആന്‍ പാരായണം, അറഫാ ദിനത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍ എന്നിവയുണ്ടാകും.

പരിപാടിയില്‍ സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി സംബന്ധിക്കും.