Kerala
പാലായിലെ തോല്‍വി: സി പി എം ഇന്ന് അന്വേഷണ കമ്മീഷന്‍ രൂപവത്ക്കരിക്കും
കോട്ടയം | പാലായിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ ജോസ് കെ മാണിയുടെ തോല്‍വിയെക്കുറിച്ചന്വേഷിക്കാന്‍ സി പി എം ഇന്ന് അന്വേഷണ കമ്മീഷന്‍ രൂപവത്ക്കരിക്കും. കോട്ടയം ജില്ലാ നേതൃത്വമാണ് കമ്മീഷന്‍ രൂപവത്ക്കരിക്കുന്നത്.
മുന്നണിക്കുള്ളില്‍ കാലുവാരല്‍ നടന്നതായും സി പി എം വോട്ടുകള്‍ പൂര്‍ണരീതിയില്‍ ലഭിച്ചില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇക്കാര്യം ജോസ് കെ മാണി സി പി എം നേതൃത്വം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി പി എം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്തോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പാലാ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ നേതൃത്വത്തിന് വലിയ താത്പര്യമില്ലെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വത്തിന്റെ സ്മര്‍ദത്തിന് വഴങ്ങിയാണ് ഇപ്പോള്‍ കമ്മീഷന്‍ രൂപവത്ക്കരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ജില്ലാ നേതാക്കളുടെ വാക്കുകള്‍ തരുന്ന സൂചന.
ഘടക കക്ഷികളുടെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സി പി എം തന്നെ ഒരു അന്വേഷണ കമ്മീഷനെ വെക്കുന്നത് അപൂര്‍വ്വമാണ്. കേരള കോണ്‍ഗ്രസ് എല്‍ ഡി എഫിന്റെ അഭിവാജ്യ ഘടകമായതിനല്‍ അവരുടെ പരാതി തളിക്കളയാനാകില്ലെന്ന നിലപാടിലാണ് സി പി എം സംസ്ഥാന നേതൃത്വത്വം. ഇന്ന് ചേരുന്ന സി പി എം ജില്ലാ നേതൃ യോഗത്തില്‍ ഏതെങ്കിലും രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ അന്വേഷണ കമ്മീഷനായി രൂപീകരിച്ചേക്കും. എന്നാല്‍ പാലായിലെ തോല്‍വി ബി ജെ പിയുട വോട്ടുകള്‍ മറിഞ്ഞതാണെന്ന് മുന്‍ നിലപാടില്‍ ഉറച്ചതു നില്‍ക്കുകയാണ് ജില്ലാ നേതൃത്വം.