First Gear
ജാവ ബൈക്കുകള്‍ക്ക് ഇനി നല്‍കണം അധിക വില
![](https://assets.sirajlive.com/2021/07/Jawa_2.1.jpg)
ന്യൂഡല്‍ഹി | 2018 ലാണ് ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. അതായത് 22 വര്‍ഷങ്ങള്‍ക്കുശേഷം. ആദ്യം ജാവ, ജാവ 42 എന്നീ മോഡലുകളും പിന്നീട് കസ്റ്റം ബോബര്‍ മോഡല്‍ പെരാക്കും വിപണിയിലെത്തി. ജാവ മോട്ടോര്‍ സൈക്കിളിന് ജാവ, ജാവ 42, 2021 ജാവ 42, പെരാക്ക് എന്നിങ്ങനെ നാല് ബൈക്ക് മോഡലുകളാണുള്ളത്. ഇവയുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനി. ജാവ, ജാവ 42 എന്നീ മോഡലുകള്‍ക്ക് 1,200 രൂപയും കസ്റ്റം ബോബര്‍ മോഡലായ പെരാക്കിന് 8,700 രൂപയുമാണ് വില കൂട്ടിയത്. പെരാക്കിന്റെ എക്സ് ഷോറൂം വില ഇതോടെ 1.97 ലക്ഷത്തില്‍ നിന്ന് 2.06 ലക്ഷമായി ഉയര്‍ന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് 2021 ജാവ 42 അവതരിപ്പിച്ചത്. 293 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി എന്‍ജിന്‍ എന്നിവയാണ് ജാവ 42 വില്‍ ഉള്ളത്. എന്‍ജിനിലെ റീട്യൂണിങ് പവര്‍ 0.82 പിഎസ് കൂട്ടി ഇപ്പോള്‍ 27.33 പിഎസ് കരുത്താണ് നല്‍കിയിരിക്കുന്നത്. 27 എന്‍എം ടോര്‍ക്ക്, 6-സ്പീഡ് ഗിയര്‍ ബോക്‌സ് ട്രാന്‍സ്മിഷന്‍, പുതുക്കിയ സീറ്റ്, റീട്യൂണ്‍ ചെയ്ത സസ്പെന്‍ഷന്‍, എക്‌സ്‌ഹോസ്റ്റ് ശബ്ദം, ട്രിപ്പ് മീറ്റര്‍ എന്നിവ ജാവയിലും ജാവ 42ലും ഇടംപിടിച്ചിട്ടുണ്ട്.