Connect with us

Ongoing News

അതിപുരാതന നഗരം 'ധോലവീര'; യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍

Published

|

Last Updated

ഗാന്ധിനഗര്‍ | ഹാരപ്പന്‍ കാലഘട്ടത്തിലെ ധോലവീര എന്ന അതിപുരാതന നഗരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി. ഇക്കാര്യം ട്വിറ്ററിലൂടെയാണ് യുനെസ്‌കോ അറിയിച്ചത്. രണ്ട് ദിവസം മുമ്പ് തെലങ്കാനയിലെ രാമപ്പ ക്ഷേത്രവും പൈതൃക പട്ടികയില്‍ ഇടം നേടിയിരുന്നു. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലാണ് ധോലവീര സ്ഥിതിചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ നാല്‍പതാമത്തെ സൈറ്റാണ് ധോലവീര. 4,500 കൊല്ലങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഹാരപ്പന്‍ നഗരങ്ങളില്‍ ഒന്നായിരുന്നു ഇത്.

ബിസി 2,900 മുതല്‍ ബിസി 1,500 വരെ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ എല്ലാ ഘട്ടങ്ങള്‍ക്കും ധോലവീര സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചൈനയിലെ ഫുഷോയില്‍ യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 44-ാമത് സമ്മേളനത്തിലാണ് ധോലവീരയെയും രാമപ്പ ക്ഷേത്രത്തെയും ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

Latest