Ongoing News
ഒളിമ്പിക്സ് ഷൂട്ടിംഗ്: ആദ്യ യോഗ്യതാ റൗണ്ടില്‍ മുന്നേറി ഇന്ത്യന്‍ താരങ്ങള്‍
ടോക്യോ | വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ യോഗ്യതാ റൗണ്ടില്‍ മനു ഭാക്കര്‍ അഞ്ചാം സ്ഥാനത്ത്. ഇന്ത്യയുടെ മറ്റൊരു താരം രാഹി സര്‍ണോബാത് 25-ാമതായും ഫിനിഷ് ചെയ്തു. 44 താരങ്ങള്‍ മത്സരിച്ച ആദ്യ റൗണ്ടില്‍ മനു ഭാക്കര്‍ 292 പോയിന്റ് നേടിയാണ് അഞ്ചാമതായി ഫിനിഷ് ചെയ്തത്. 287 പോയിന്റാണ് രാഹി സ്വന്തമാക്കിയത്.
യോഗ്യതാ റൗണ്ടിലെ റാപ്പിഡ് റൗണ്ട് വെള്ളിയാഴ്ച നടക്കും. ഇതില്‍ ആദ്യ എട്ട് സ്ഥാനത്ത് ഉള്ളവര്‍ ഫൈനല്‍ റൗണ്ടിലേക്ക് കടക്കും. സെര്‍ബിയന്‍ താരം അരുണോവിക് ആദ്യ റൗണ്ടില്‍ ഒന്നാം സ്ഥാനം നേടി. ഗ്രീസ് താരം അന്ന കൊറാക്കി രണ്ടാമതെത്തി.
---- facebook comment plugin here -----