First Gear
ടാറ്റ എയ്‌സ് ഗോള്‍ഡിന്റെ പുതിയ മോഡല്‍ വിപണിയില്‍; വില 3.99 ലക്ഷം രൂപ
ന്യൂഡല്‍ഹി | ടാറ്റ മോട്ടോര്‍സ് എയ്‌സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റായ പെട്രോള്‍ സി എക്‌സ് അവതരിപ്പിച്ചു. പുതിയ മോഡലിന്റെ എക്സ്ഷോറൂം വില 3.99 ലക്ഷം രൂപയാണ്.
രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ടാറ്റ എയ്സ് ഗോള്‍ഡ് പെട്രോള്‍ സി എക്‌സ് വേരിയന്റിന് 2 സിലിൻഡര്‍ എൻജിനാണുള്ളത്. വാഹനത്തിന്റെ ഭാരം 1.5 ടണ്ണില്‍ കൂടുതലാണ്. 694 സിസി എൻജിന്‍ ഉപയോഗിച്ചാണ് എയ്‌സ് ഗോള്‍ഡിന് കരുത്ത് നല്‍കിയിരിക്കുന്നത്.
പുതിയ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ സി എക്‌സ് ന് 24 മണിക്കൂര്‍ റോഡ്സൈഡ് അസിസ്റ്റ്, 15 ദിവസത്തെ ആക്സിഡന്റ് റിപ്പയര്‍ ഗ്യാരണ്ടി എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അധികം വൈകാതെ വാണിജ്യ വാഹനങ്ങളുടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്നും ടാറ്റ അറിയിച്ചു.
---- facebook comment plugin here -----