Covid19
കൊവിഡ് വാക്‌സിനുകള്‍ സംയോജിപ്പിക്കാന്‍ ശിപാര്‍ശ
ന്യൂഡല്‍ഹി | കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിച്ചുള്ള പരീക്ഷണത്തിന് വിദഗ്ധ സമിതി ശിപാര്‍ശ.് വെല്ലൂര്‍ മെഡിക്കല്‍ കോളജിനാണ് ഇത്തരം ഒരു പരീക്ഷണത്തിന് സമിതി അനുമതി നല്‍കിയിരിക്കുന്നത്. വാക്സീനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്സീനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്സീനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.
---- facebook comment plugin here -----