Connect with us

National

കൊവിഡ്: കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വന്‍തോതിലുള്ള കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിനെ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുകയാണ് സംഘം ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ(എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കേരളത്തിലെത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും.

അതേസമയം കൊവിഡ് രോഗബാധ പരിശോധിക്കുന്ന ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ സമാന കേസില്‍ ലാബുടമകളുടെ ഹരജി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ വീണ്ടും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.ഇതേത്തുടര്‍ന്നാണ് ലാബ് ഉടമകളുടെ പുതിയ നീക്കം.

Latest