National
സ്ത്രീ സുരക്ഷ: ഗോവന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി മന്ത്രിയും
പനാജി | ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ബലാത്സംഗ കേസിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ സമാന പരാമര്‍ശവുമായി സംസ്ഥാന കലാ സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗൗഡെയും. പെണ്‍കുട്ടികളുടെ സുരക്ഷക്കായി ഓരോ കുട്ടിയുടെയും പിന്നാലെ പോലീസിനെ നിയമിക്കാന്‍ കഴിയില്ലെന്നാണ് ഗൗഡെയുടെ പരാമര്‍ശം.
സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയല്ല. എന്നാല്‍ കുട്ടികള്‍ എവിടെയൊക്കെ പോകുന്നു എന്ന് അറിഞ്ഞിരിക്കേണ്ടതും അവര്‍ക്ക് മറ്റൊരാളുടെ വീടുകളില്‍ താമസിക്കാന്‍ അനുമതി നല്‍കുന്നതും രക്ഷിതാക്കളുടെ ഉത്തരവാദിത്ത്വമാണ്. എല്ലാത്തിനും ഒടുവിലായി സഹിക്കേണ്ടിവരുന്നത് രക്ഷിതാക്കളാണ്. ഒരോ പെണ്‍കുട്ടിയുടെ പിന്നാലെയും ഒരു പോലീസ് ഉദ്യോഗസ്ഥനെ അയക്കുന്നത് സാധ്യമായ കാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.
ബലാത്സംഗത്തിന് ഇരയായ കൗമാര പ്രായക്കാരായ രണ്ട് പെണ്‍കുട്ടികള്‍ എന്തിനാണ് രാത്രിയില്‍ ബീച്ചിലെത്തിയതെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശം അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.