Covid19
ദമാമിൽ ഇടുക്കി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
ദമാം | സഊദിയിലെ ദമാമിൽ ഇടുക്കി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി രാമക്കല്‍മേട്ട് കല്ലാര്‍ പട്ടനം കോളനി പനവിളയില്‍ കോമളന്‍ കുട്ടപ്പന്‍ (58 ) ആണ് മരിച്ചത്.
35 വര്‍ഷമായി സഊദിയിൽ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് ജോലി ചെയ്തു വരികയായിരുന്നു. രാമക്കല്‍മേട് ലിമോണ്‍ റിസോര്‍ട്ട് ഉടമ കൂടിയാണ്. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഭാര്യ- ബിന്ദു. മക്കള്‍- സരിഗ, സരിന്‍. മരുമകന്‍- രാഹുല്‍. ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം രംഗത്തുണ്ട്.
---- facebook comment plugin here -----