Connect with us

National

രാജ്യത്ത് 41,831 പുതിയ കൊവിഡ് കേസുകള്‍; 541 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 41,831 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 3,16,55,824 ആയി. 4,10,952 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 541 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആകെ 424,351 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ വരെ 47 കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്തു.
97.36 ആണ് രോഗമുക്തി നിരക്ക്. 17,89,472 സാമ്പിളുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത്. 2.34 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 541 മരണങ്ങളില്‍ 225 മരണങ്ങളും മഹാരാഷ്ട്രയിലാണ്.

പത്ത് ശതമാനത്തിലേറെ ടി പി ആര്‍ രേഖപ്പെടുത്തിയ ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.

---- facebook comment plugin here -----

Latest