International
'ഭീമൻ' വായ; ഗിന്നസ് റെക്കോർഡിട്ട് 31കാരി

വാഷിങ്ടണ്‍ | ഏറ്റവും വലിയ അളവില്‍ വായ തുറന്ന് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്ന അമേരിക്കക്കാരി സമാന്ത റാംസ്‌ഡെലിനെക്കുറിച്ചുള്ള വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 31 വയസുകാരിയായ സമാന്ത വനിതകളുടെ വിഭാഗത്തിലാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുന്നത്.
6.52 സെന്റീമീറ്റര്‍ വിസ്തൃതിയില്‍ വായ തുറന്നാണ് ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയത്. സമാന്ത ടിക് ടോക്കിലെ താരമാണ്. ടിക് ടോക്കില്‍ സമാന്തയുടെ വായ തുറന്നുള്ള വീഡിയോകള്‍ക്ക് ഒരു മില്യണിലധികം ഫോളോവേഴ്സുണ്ട്. ഒരു ആപ്പിള്‍ മുഴുവനായി വായിലാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സാന്‍ഡ് വിച്ച്, ഫ്രഞ്ച് ഫ്രൈസ് എന്നിവ ഒന്നിച്ച് വായില്‍ ആക്കുന്ന വീഡിയോകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
സൗത്ത് നോര്‍വാക്കിലെ ഒരു ദന്ത ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് എത്രത്തോളം വലിപ്പത്തില്‍ വായ തുറക്കാന്‍ കഴിയുമെന്ന കാര്യം സമാന്ത പരിശോധിച്ചത്. ഇവര്‍ക്കൊപ്പം ഒരു ഗിന്നസ് പ്രതിനിധിയുമുണ്ടായിരുന്നു. ഡോ. എലിക്ക് ചിയൂഗ് അണ് വായയുടെ അളവെടുത്തത്.
പുരുഷന്‍മാരില്‍ ഏറ്റവും വലിയ അളവില്‍ വായ തുറക്കാന്‍ കഴിയുന്നതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയത് ഇസാക്ക് ജോണ്‍സാണ്.