Connect with us

Malappuram

അത്യാധുനിക പ്രിന്റിംഗ് സമുച്ചയം ടെക്‌നോ വേള്‍ഡിന് ശിലയിട്ടു

Published

|

Last Updated

ഫോട്ടോ ക്യാപ്ഷന്‍: കേരള മുസ്‍ലിം ജമാഅത്തിന് കീഴില്‍ മലപ്പുറം ഇന്‍കല്‍ വ്യവസായ പാര്‍ക്കില്‍ പ്രിന്റിംഗ് കോംപ്ലക്‌സ് ടെക്‌നോ വേള്‍ഡിന് ശിലയിടല്‍ കര്‍മത്തിന് സെന്‍സര്‍ ടെക്‌നോളജിയുടെ സഹായത്തോടെ സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‍ലിയാർ, കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാർ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

മലപ്പുറം | കേരള മുസ്‍ലിം ജമാഅത്തിന് കീഴില്‍ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ മലപ്പുറം ഇന്‍കല്‍ വ്യവസായ പാര്‍ക്കില്‍ ഒരുങ്ങുന്ന പ്രിന്റിംഗ് കോംപ്ലക്‌സ് ടെക്‌നോ വേള്‍ഡിന് ശിലയിട്ടു. സെന്‍സര്‍ ടെക്‌നോളജിയുടെ സഹായത്തോടെ സംഘടിപ്പിച്ച ശിലാ സ്ഥാപന കര്‍മം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‍ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി ചെങ്ങര, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, മുസ്ഥഫ കോഡൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ഇന്‍കല്‍ മാനേജര്‍ ബശീര്‍ എം, ഇന്‍കല്‍ ലാന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അശ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.