Kannur
കൊട്ടിയൂര്‍ പീഡനം; വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന പ്രതിയുടെയും ഇരയുടെയും ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി | കൊട്ടിയൂര്‍ പീഡനക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ഹരജി നല്‍കിയിരുന്നു. പീഡനത്തിന് വിധേയായ പെണ്‍കുട്ടിയും വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത്, സര്‍ക്കാറിന്റെ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജികളിലുണ്ട്.
നേരത്തെ പ്രതിയുടെയും ഇരയുടെയും ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വിനീത് സരണ്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക.
---- facebook comment plugin here -----