Connect with us

International

അഫ്ഗാന്‍ പ്രതിരോധമന്ത്രിയുടെ വീടിന് നേരെ താലിബാന്‍ ആക്രമണം

Published

|

Last Updated

കാബൂള്‍ |  അഫ്ഗാനിസ്ഥാന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ ഖാന്‍ മുഹമ്മദിന്റെ വീടിന് നേരെ താലിബാന്‍ ഭീകരാക്രണം. മന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു. ആക്രമണം നടത്തിയ താലിബാന്‍ ഭീകരരെ സൈന്യം വെടിവെച്ച്‌കൊന്നു.

കനത്ത കാവലുള്ള ഗ്രീന്‍ സോണ്‍ മേഖലയിലാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്. കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ശേഷം ഭീകരര്‍ മന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. മന്ത്രിയുടെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

യു എസ്, നാറ്റോ സേന പിന്‍മാറ്റം പ്രഖ്യാപിച്ചതോടെ താലിബാന്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥിലെ മൂന്ന് പ്രവിശ്യകള്‍ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലായതായാണ് റിപ്പോര്‍ട്ട്.

 

 

Latest