Gulf
കുവെെത്തിലേക്ക് ഇന്ത്യക്കാരുടെ തിരിച്ചുവരവ് ഉടൻ

കുവൈത്ത് സിറ്റി | കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ തിരിച്ചു വരവുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രലയം അണ്ടർ സെക്രട്ടറി ഡോക്ടർ മുസ്തഫ റെടെയുമായി ചർച്ച ചെയ്തു. ഇന്ത്യൻ എംബസി പുറത്തിറക്കിയ വർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ പൗരന്മാർ ആരോഗ്യ മന്ത്രലയത്തിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് വാക്സിനേഷൻ സർട്ടിഫിക്കേറ്റുകളുടെ പ്രോസാസിങ് ത്വരിതപെടുത്തണം. ക്യൂ ആർ കോഡ് സ്കാനിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതാതു സമയം പരിഹരികുമെന്നും മുസ്തഫ റെടെ ഉറപ്പുനൽകിയതായി അംബാസിഡർ വ്യക്തമാക്കി. 18 വയസിൽ താഴെ ഉള്ള കുട്ടികൾ ഗർഭിണികൾ മുതലായ വിഭാഗങ്ങളെ വാക്സിനേഷൻ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ റിക്രൂട്ട് മെന്റു നടപടികൾ ഉൾപ്പെടെയുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
അതേസമയം കുവൈത്തിൽ പനഡോൾ ഗുളികകൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രതിദിനം 100.000 പേർക്ക് വാക്സിനേഷൻ നൽകുന്നതിൽ ആരോഗ്യ മന്ത്രാലയം വിജയിച്ചതോടെ പനഡോൾ ആവശ്യക്കാർ ഏറുകയായിരുന്നു. വാക്സിൻ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന പനിക്കും മറ്റും ഈ ഗുളികയാണ് ഡോക്ടർ മാർ നിർദേശിക്കുന്നത്.
ഇബ്രാഹിം വെണ്ണിയോട്