Connect with us

Kerala

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങള്‍ കീഴടങ്ങി

Published

|

Last Updated

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി ഖമറുദ്ദീന്റെ കൂട്ടുപ്രതിയും ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതിയംഗവുമായ പൂക്കോയ തങ്ങള്‍ കീഴടങ്ങി. ഒമ്പത് മാസമായി ഒളിവിലായിരുന്ന അദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്.

മഞ്ചേശ്വരം മുന്‍ എം എല്‍ എ എം സി ഖമറുദ്ദീനും ലീഗ് പ്രാദേശിക നേതാവായ പൂക്കോയ തങ്ങളും പ്രതിയായ കേസില്‍ നൂറിലേറെ പരാതികളായിരുന്നു കാസര്‍കോട്ടേയും കണ്ണൂരിലേയും വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചത്. തുടര്‍ന്ന് എം സി ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. 93 ദിവസത്തോളം ഖമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന അദ്ദേഹം മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ കേസിലെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ മാത്രം മുങ്ങിടനക്കുകയായിരുന്നു.

കേസിന്റെ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കയും, വലിയ രീതിയില്‍ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെയാണ് പൂക്കോയ തങ്ങള്‍ കീഴടങ്ങിയരിക്കുന്നത്.