Connect with us

Gulf

കുവൈത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു; നേരിട്ടുള്ള വിമാന സര്‍വീസുകള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്

Published

|

Last Updated

കുവൈത്ത് സിറ്റി | കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏറെക്കാലമായി നിര്‍ത്തിവച്ചിരിക്കുന്ന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പുനരാരംഭിക്കുന്നു. എട്ടോളം രാജ്യങ്ങളിലേക്ക് നേരിട്ട് സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വാക്‌സിനേഷന്‍ കാമ്പയിന്‍ വളരെ വേഗത്തില്‍ മുന്നോട്ട് പോകുന്നുമുണ്ട്.

അടുത്ത തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. നിലവില്‍ പ്രതിദിനം 5,000 യാത്രക്കാര്‍ എന്ന തോതിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി.

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 595 പുതിയ കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 773 പേര്‍ രോഗമുക്തി നേടി. മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 3.99ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Latest