Connect with us

Kerala

ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചന; നാല് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

Published

|

Last Updated

കൊച്ചി | ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളായ ആര്‍ ബി ശ്രീകുമാര്‍, എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വര്‍ഷത്തോളം തടസപ്പെട്ടതായും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, സിബിഐ കേസില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും, നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നുമാണ് ആര്‍ ബി ശ്രീകുമാര്‍ അടക്കം കോടതിയെ അറിയിച്ചത്. പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദം പരിഗണിച്ചാണ് കോടതി നാല് പേര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

---- facebook comment plugin here -----

Latest