Kerala
പാലക്കാട് ബേങ്കില്‍നിന്നും ഏഴരക്കിലോ സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതി മഹാരാഷ്ട്രയില്‍നിന്നും പിടിയില്‍

പാലക്കാട് | ചന്ദ്രാനഗറിലെ ബേങ്കില്‍ കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ വഴി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കഴിഞ്ഞ 26നാണ് മരുതറോഡ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ കവര്‍ച്ച നടന്നത്. ഏഴരക്കിലോ സ്വര്‍ണവും പതിനെണ്ണായിരം രൂപയുമാണ് കവര്‍ന്നത്. കവര്‍ച്ചക്ക് പിന്നില്‍ ഒന്നില്‍കൂടുതല്‍ പേരുണ്ട് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ നാസിക് സ്വദേശി ഒറ്റക്കാണ് കവര്‍ച്ച നടത്തിയത്.
പ്രഫഷണല്‍ മോഷ്ടാവാണ് പിടിയിലായിരിക്കുന്ന നാസിക് സ്വദേശി. ആഴ്ചകള്‍ക്ക് മുമ്പ് മഹരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഇന്നോവയില്‍ ഇയാള്‍ പാലക്കാട് എത്തി. ഏറെ നാളുകളായി ബേങ്കും പരിസരവും നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെത്തിയ കേരളാ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും