Connect with us

Kerala

പുതിയ സൈക്കിള്‍ കുട്ടുകാരെ കാണിക്കാന്‍ കൊണ്ടുപോകവെ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു

Published

|

Last Updated

പ്രതീകാത്മക ചിത്രം

കോഴിക്കോട് | പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാന്‍ കൊണ്ടുപോകവെ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകള്‍ വൃന്ദ വിനോദ് ആണ് മരിച്ചത്.

പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായി കൊണ്ടുപോകവെ റോഡിലേക്ക് ഇറക്കുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറില്‍ ശക്തമായി ഇടിച്ചു. തുടര്‍ന്ന് ചെറുകുടലിന് പരുക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഒരാഴ്ച മുന്‍പായിരുന്നു അപകടം. വിദഗ്ധ പരിശോധനയിലാണ് ചെറുകുടലിന് പരുക്കേറ്റതായി കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വൃന്ദ വിനോദ്.