Saturday, December 10, 2016
Tags Posts tagged with "election headlines"

Tag: election headlines

മിസോറാമില്‍ കോണ്‍ഗ്രസ് വിജയഗാഥ

ഐസ്‌വാള്‍: നാല് സംസ്ഥാനങ്ങളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് മിസോറാമില്‍ മികച്ച വിജയം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം വട്ടവും മിസോറാമില്‍ അധികാരത്തിലെത്തിയത്. നാല്‍പ്പതംഗ സഭയില്‍ കോണ്‍ഗ്രസിന് 33...

അനിശ്ചിതത്വത്തില്‍ ഡല്‍ഹി; രാഷ്ട്രപതി ഭരണം വന്നേക്കും

ന്യൂഡല്‍ഹി: ഒരു കക്ഷിയും കേവല ഭൂരിപക്ഷം നേടാനാവാതെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിന് രണ്ടക്കം പോലും കടക്കാന്‍ കഴിയാത്ത തെരെഞ്ഞെടുപ്പില്‍ ബി ജെ...

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കോണ്‍ഗ്രസിന് കഴിയും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഞങ്ങള്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള നവീകരിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. ഷീലദീക്ഷിത്തിന്റേത് മികച്ച ഭരണമായിരുന്നുവെന്നാണ് തന്റെ വിശ്വാസം. ആം ആദ്മി പാര്‍ട്ടി ജനങ്ങളില്‍ സ്വാധീനമുണ്ടാക്കിയെന്നും...

ജനവിധി അംഗീകരിക്കുന്നുവെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്് ഫലം ഏരെ നിരാശാജനകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പരാജയത്തെകുറിച്ചുള്ള ആഴത്തിലുള്ള പഠനം അനിവാര്യമാണ്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും സോണിയാ ഗാന്ധി...

പ്രതിപക്ഷത്തിരിക്കുമെന്ന് എഎപി

ന്യൂഡല്‍ഹി: ആരെയും പിന്തുണക്കില്ലെന്നും ആര്‍ക്കും പിന്തുണ നല്‍കില്ലെന്നും ആം ആദ്മി പാര്‍ട്ടി. പ്രതിപക്ഷത്തിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു. അതേസമയം ആം ആദ്മിയെ പിന്തുണക്കില്ലെന്നും ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ്...

എഎപിയെ പിന്തുണക്കില്ലെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ആം ആദ്മിയെ പിന്തുണക്കില്ലെന്നും ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്കേറ്റ തിരിച്ചടിയാണ് കോണ്‍ഗ്രസിനേറ്റ പരാജയമെന്നും ഗഡ്കരി...

ശിവരാജി സിംഗ് ചൗഹാന് മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയം

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. വിദിഷ, ബുധനി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായി. മധ്യപ്രദേശില്‍...

ചൗഹാനും വസുന്ധരക്കും മോഡിയുടെ പ്രശംസ

അഹമ്മദാബാദ്: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രാജസ്ഥാന്‍ ബിജെപി പ്രസിഡന്റ് വസുന്ധരരാജെയ്ക്കും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ പ്രശംസ. മധ്യപ്രദേശിലെയും രാജസ്ഥാനിലേയും വന്‍വിജയത്തില്‍ അഭിനന്ദിക്കുന്നതിനായി ചൗഹാന്റെയും വസുന്ധരയെയും വിളിച്ചതായി മോഡി ട്വിറ്ററില്‍...

പരാജയം പ്രതീക്ഷിച്ചതെന്ന് വയലാര്‍ രവി

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങൡല നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയം പ്രതീക്ഷിച്ചത് തന്നെയെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. പരാജയ കാരണങ്ങള്‍ വിലയിരുത്തി ഭരണതലത്തില്‍ മാറ്റമുണ്ടാക്കുമെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

ആം ആദ്മിയുടെ വിജയത്തില്‍ സംതൃപ്തനെന്ന് അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ആം ആദ്മി പാര്‍ട്ടി ലീഡ് നിലനിര്‍ത്തിയതില്‍ അണ്ണാ ഹസാരെ സന്തോഷം പ്രകടിപ്പിച്ചു. അരവിന്ദ് കെജരിവാള്‍ ഒരിക്കല്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തെത്തും. തെരഞ്ഞെടുപ്പിലുള്ള പരാജയം കോണ്‍ഗ്രസിനു...