Saturday, December 10, 2016
Tags Posts tagged with "mullapperiyr"

Tag: mullapperiyr

മുല്ലപ്പെരിയാര്‍ ഡാമില്‍ ആറിടത്ത് ചോര്‍ച്ച

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ആറിടത്ത് ചോര്‍ച്ചയെന്ന് കണ്ടെത്തല്‍. 11, 16, 17, 18 ബ്ലോക്കുകളിലാണ് ചോര്‍ച്ചയുള്ളതായി സുരക്ഷാ ഉപസമിതി കണ്ടെത്തിയത്. ബേബി ഡാമിലും ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ ഉപസമിതിയുടെ പരിശോധന നാളെയും തുടരും.

ഷട്ടര്‍ തുറക്കാതെ തമിഴ്‌നാട്; കൊണ്ടുപോകുന്ന വെള്ളത്തിന്റ അളവ് കൂട്ടി

ഇടുക്കി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും കേരളത്തിന്റെ ആവശ്യം നിരാകരിച്ച് ഷട്ടര്‍ തുറക്കാതെ തമിഴ്‌നാട്. ഒരു ദിവസം തുളളി വെളളം പോലും കൊണ്ടുപോകാതെ ജലനിരപ്പ് 142 അടിയിലെത്തിച്ച തമിഴ്‌നാട് ഇന്നലെ ഡാം നിറഞ്ഞപ്പോള്‍...

മുല്ലപ്പെരിയാര്‍: സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ സുരക്ഷയും ജനങ്ങളുടെ ആശങ്കയും കേന്ദ്രത്തെ അറിയിക്കാന്‍ എം പിമാരുടെ യോഗത്തില്‍ തീരുമാനം. വരുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ കേരളത്തിലെ എം പിമാര്‍ ഇക്കാര്യം സംയുക്തമായി...

മുല്ലപ്പെരിയാര്‍: കേന്ദ്ര സഹായം തേടി സര്‍വകക്ഷി സംഘം ഡല്‍ഹിക്ക്

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക ബോധ്യപ്പെടുത്തുന്നതിനായി സര്‍വകക്ഷി സംഘം വീണ്ടും പ്രധാനമന്ത്രിയെ കാണും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. എന്നാല്‍, സുപ്രീം കോടതി വിധിയുടെ ബലത്തില്‍ അണക്കെട്ടിലെ ജലനിരപ്പ്...

മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും.മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജലനിരപ്പ് കുറക്കണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചിരുന്നില്ല.

മുല്ലപ്പെരിയാര്‍; കേരളത്തിന്റെ ആവശ്യം മേല്‍നോട്ടസമിതി തള്ളി

തൊടുപുഴ: അനുദിനം അപകടകരമായ അവസ്ഥയിലേക്ക് ഉയരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. 120 വര്‍ഷം പഴക്കമുളള ഡാമിന്റെ ഒരു ഷട്ടര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മറ്റു ഷട്ടറുകള്‍ തുറന്ന്...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് അപകടകരമായ അവസ്ഥയില്‍

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടകരമാം വിധം നിറഞ്ഞുകൊണ്ടിരിക്കെ എന്തു ചെയ്യണമെന്നറിയാതെ കേരളം. അണക്കെട്ടിലെ ജലനിരപ്പ് സുപ്രീം കോടതി വിധി വരും വരെ കേരളം ആശങ്കയോടെ കണ്ടിരുന്ന 136 അടിയും കടന്ന് 137.5 അടിയിലെത്തി....

മുല്ലപ്പെരിയാര്‍:മേല്‍നോട്ട സമിതി രൂപവല്‍കരിച്ചു

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കാനുള്ള സമിതിയെ കേന്ദ്ര സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചു.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ളതാണ് മൂന്നംഗ സമിതി.ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എഞ്ചിനീയര്‍ എല്‍എവി നാഥനാണ് അധ്യക്ഷന്‍.കേരള ജലവിഭവ...

മുല്ലപ്പെരിയാര്‍: കേരളം പുനഃപരിശോധനാ ഹരജി നല്‍കി

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി. ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. തമിഴിനാടുമായുള്ള 1986ലെ ജലം പങ്കുവെക്കല്‍ കരാര്‍...

നാല് ഡാമുകളും കേരളത്തിന്റേതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:തമിഴ്‌നാട് അവകാശവാദമുന്നയിച്ച മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള നാല് ഡാമുകളും കേരളത്തിന്റേത് തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഡാമുകള്‍ക്കായുള്ള തമിഴ്‌നാടിന്റെ വാദം തെറ്റാണ്.കരാര്‍ പ്രകാരം അറ്റകുറ്റ പണിയും പ്രവര്‍ത്തനവും നടത്തുന്നു എന്നുമാത്രം.ഇതിന്റെ പേരില്‍ അവകാശ വാദം ഉന്നയിക്കാനാവില്ലെന്നും...