Thursday, January 19, 2017
Tags Posts tagged with "philippains"

Tag: philippains

ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച് സരിക കൊടുങ്കാറ്റ്; രണ്ട് പേര്‍ മരിച്ചു

മനില: ഫിലിപ്പൈന്‍സിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ആഞ്ഞടിച്ച സരിക കൊടുങ്കാറ്റില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകരുകയും വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റെപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രാദേശികമായി കാരന്‍ എന്ന...

ഫിലിപ്പീന്‍സില്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനം: 14 മരണം

ദാവോ: ഫിലിപ്പീന്‍സിലെ ദാവോ സിറ്റിയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മനിലയില്‍ നിന്ന് 960 കിലോ മീറ്റര്‍ അകലെയുള്ള ദാവോയിലെ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്. അറുപതോളം പേര്‍ക്ക്...

യു എന്നില്‍ നിന്ന് പുറത്തുപോകുമെന്ന് ഫിലിപ്പൈന്‍സ് മുന്നറിയിപ്പ്

മനില: ഫിലിപ്പൈന്‍സില്‍ മയക്കുമരുന്ന് വേട്ടയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ വിമര്‍ശിച്ച ഐക്യരാഷ്ട്രസഭക്ക് പ്രസിഡന്റ് റോഡ്‌റിഗോ ഡൂട്ടര്‍ട്ടെയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയില്‍ നിന്ന് പുറത്തുപോകുമെന്നും ചൈനയെ പോലുള്ള രാജ്യങ്ങളെ ക്ഷണിച്ച് പുതിയ ഒരു സമിതിക്ക്...

ഫിലിപ്പൈന്‍സില്‍ മരണ സംഖ്യ 5000 കവിഞ്ഞു

മനില: ഫിലിപ്പൈന്‍സിനെ ദുരിതക്കടലിലാഴ്ത്തിയ ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കവിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് ആഞ്ഞടിച്ച കാറ്റില്‍ 5,209 പേര്‍ മരിച്ചുവെന്നും 1,600 പേരെ കാണാതായിട്ടുണ്ടെന്നും ദേശീയ ദുരന്ത...

കണ്ണീര്‍ കടലായി ഫിലിപ്പൈന്‍സ്

മനില: ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റ് രാജ്യത്തെ വേദനാപൂര്‍ണമായ ദുരന്ത ഭൂമിയാക്കിയതായി റെഡ്‌ക്രോസ് വക്താക്കള്‍. പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ ഹൈയാന്‍ കൊടുങ്കാറ്റില്‍ ഫിലിപ്പൈന്‍സിലെ പ്രധാന തീരദേശ നഗരങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണ്. ലെയ്ത് പ്രവിശ്യയിലെ ടെക്‌ലോബാന്‍, ഗിയാനിലെ...

ഫിലിപ്പീന്‍സില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് 24 മരണം

സീബു: ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ മുങ്ങിമരിച്ചു. 500 യാത്രക്കാര്‍ രക്ഷപെട്ടു. 700 പേരാണ് കപ്പലിലുണ്ടായിരുന്നത്. സീബു തീരത്തിന് രണ്ടു കിലോമീറ്റര്‍ അകലെ വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. അപകടത്തില്‍പെട്ടവര്‍ക്കായി...