Saturday, December 10, 2016
Tags Posts tagged with "TELANGANA"

Tag: TELANGANA

തെലങ്കാന മുഖ്യമന്ത്രിക്ക് അഞ്ച് കോടിയുടെ ബുള്ളറ്റ് പ്രൂഫ് ബസ്‌

>>ചന്ദ്രശേഖര്‍ റാവു വിവാദത്തില്‍; ആഡംബരമില്ലെന്ന് സര്‍ക്കാര്‍ >>ഒരു വര്‍ഷത്തിനിടെ കടബാധ്യതമൂലം 700 കര്‍ഷകര്‍ ആത്മഹത്യചെയ്തിരുന്നു ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വാങ്ങിയത് അഞ്ചുകോടിരൂപ വില വരുന്നബുള്ളറ്റ് പ്രൂഫ് ബെന്‍സ് ബസ്. ഇന്ത്യയില്‍...

സാനിയ തെലുങ്കാന അംബാസഡറാകാന്‍ യോഗ്യയല്ലെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ തെലുങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ യോഗ്യയല്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി സുബ്രഹ്മണ്യം സ്വാമി. സാനിയയുടെ പൗരത്വം സംബന്ധിച്ച് ആരും സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും പിന്നെന്തിനാണ് അവര്‍ അക്കാര്യത്തില്‍...

ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി രാജിവെച്ചു

ഹൈദറാബാദ്: തെലങ്കാന വിഭജനത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി രാജിവെച്ചു.അല്‍പസമയത്തിനകം രാജിക്കത്ത ഗവര്‍ണര്‍ക്ക് കൈമാറും. തെലങ്കാനവിഭജനം ദോഷം ചെയ്യുമെന്ന് കിരണ്‍കുമാര്‍ റെഡ്ഢി പറഞ്ഞു. തെലങ്കാന രൂപീകരിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും റെഡ്ഢി...

തെലുങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍

തെലുങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; സഭയില്‍ കയ്യാങ്കളി ഹൈദരാബാദ്: സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എം പിമാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തെലുങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്ലില്‍ പത്ത് ഭേദഗതികള്‍ നിര്‍ദേശിച്ച് ബി ജെ...

ഇനി തെലങ്കാന

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവതികരിക്കാനുള്ള ബില്‍ ലോക്‌സഭ പാസ്സാക്കി. മന്ത്രിമാരുള്‍പ്പെടെ സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എം പിമാരുടെ ശക്തമായ പ്രക്ഷോഭത്തിനിടയിലാണ് ചരിത്രപ്രാധാന്യമുള്ള ബില്‍ ലോക്‌സഭയില്‍ ശബ്ദ വോട്ടോടെ പാസ്സാക്കിയത്. 38...

തെലങ്കാന: ലക്ഷ്യം കാണുന്നത് പതിറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍

ഹൈദരാബാദ്: രാജ്യത്തെ 29 ാം സംസ്ഥാനമായി തെലങ്കാന രൂപവത്കരിക്കപ്പെടുമ്പോള്‍ സമ്പന്നമായ ഒരു ചരിത്രം കൂടി അതിനുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട നിരന്തരമായ പ്രക്ഷോഭങ്ങളുടെയും സമ്മര്‍ദ തന്ത്രങ്ങളുടെയും ഫലമായാണ് തെലങ്കാന പിറക്കാന്‍ പോകുന്നത്. 1969ല്‍ 'ജയ് തെലങ്കാന'...

തെലങ്കാന ബില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചക്കെടുക്കും

ന്യൂഡല്‍ഹി: വിവാദമായ തെലങ്കാന ബില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചക്കെടുക്കും. ബില്ലിനെ എതിര്‍ക്കേണ്ടവര്‍ക്ക് പാര്‍ലിമെന്ററി മാതൃകയില്‍ എതിര്‍ക്കാമെന്ന് പാര്‍ലിമെന്ററികാര്യമന്ത്രി കമല്‍ നാഥ് വ്യക്തമാക്കി. ആന്ധ്രാപ്രദേശ് പുന:സംഘടനാ ബില്‍ ബഹളമയവും അക്രമാസക്ത പ്രതിഷേധത്തിനുമിടയില്‍ കഴിഞ്ഞ വ്യാഴാഴ്ച ലോക്‌സഭയില്‍...

തെലങ്കാന രൂപീകരണ ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നുതന്നെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ തെലങ്കാന രൂപീകരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. പാര്‍ലമെന്റിന്റെ തുടര്‍ച്ചയായ സ്തംഭനത്തിന് വഴിവെക്കുന്ന പ്രശ്‌നം ബില്ലവതരിപ്പിക്കുമ്പോള്‍ ഇന്ന് സഭ കൂടുതല്‍ പ്രക്ഷുബ്ധമാവും. കേന്ദ്ര മന്ത്രിസഭ പാസ്സാക്കിയ കരട്...

തെലങ്കാന: സുപ്രീം കോടതി ഹരജികള്‍ തള്ളി

ന്യൂഡല്‍ഹി: പുതിയ തെലങ്കാന സംസ്ഥാന രൂപവത്കരണത്തിനായി പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികള്‍ സുപ്രീം കോടതി നിരാകരിച്ചു. സീമാന്ധ്ര നേതാക്കളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. 'ഞങ്ങളുടെ ഇടപെടലിന് ഉചിതമായ ഘട്ടമാണിതെന്ന്...

തെലങ്കാന രൂപീകരിക്കുന്നതില്‍ കേന്ദ്രം പ്രതിജ്ഞാബദ്ധം: മന്‍മോഹന്‍സിംഗ്

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ സംസ്ഥാനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും...