Sunday, December 11, 2016
Tags Posts tagged with "Thailand"

Tag: Thailand

തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യധജ് അന്തരിച്ചു

ബാങ്കോക്ക്: തായ്‌ലാന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യധജ് അന്തരിച്ചു. ദീര്‍ഘകാലം തായ്‌ലാന്‍ഡിന്റെ അധികാരത്തിലിരുന്ന ഇദ്ദേഹത്തിന് മരിക്കുമ്പോള്‍ 88 വയസ്സായിരുന്നു. മരണവിവരം തായ്‌ലാന്‍ഡ് റോയല്‍ പാലസ് സ്ഥിരീകരിച്ചു. ബാങ്കോക്കിലെ സിരിരാജ് ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. എന്നാല്‍...

തായ്‌ലന്‍ഡില്‍ സ്‌ഫോടന പരമ്പര: നാലുപേര്‍ കൊല്ലപ്പെട്ടു

തായ്‌ലന്‍ഡ്: തായ്‌ലന്‍ഡിന്റെ തെക്കന്‍ മേഖലയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ മേഖലയില്‍ എട്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ ഹുവാ ഹിന്‍ കേന്ദ്രീകരിച്ചാണ്...

തായ്‌ലാന്‍ഡിന്റെ പുതിയ ഭരണഘടനയില്‍ ബുദ്ധമതത്തെ ഔദ്യോഗിക മതമാക്കാന്‍ സമ്മര്‍ദമേറുന്നു

ബാങ്കോക്ക് : തായ്‌ലാന്‍ഡില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നവര്‍ ബുദ്ധമതത്തെ ഔദ്യോഗിക മതമായി ഉള്‍പ്പെടുത്തുമെന്ന് നിരവധി ബുദ്ധ സംഘടനകള്‍ പ്രതീക്ഷിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ട്. ഇത്തവണ ഭരണഘടനാ ശില്‍പ്പികളോട് സമാധാനപരമായ മാര്‍ഗത്തിലൂടെയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട്...

തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രിയെ സൈന്യം തടവിലാക്കി

ബാങ്കോക്ക്: തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്രയെയും കുടുംബാംഗങ്ങളെയും സൈന്യം തടവിലാക്കി. സൈന്യം അധികാരം ശക്തിപ്പെടുത്തുന്നതിന്റെ സൂചനകളാണ് ഇത്. യിംഗ്‌ലക്കിനോടും അവരുടെ മന്ത്രിസഭയിലുണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളോടും സൈനിക കേന്ദ്രത്തിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം...

തായ്‌ലാന്‍ഡില്‍ സൈന്യം ഭരണം പിടിച്ചു

ബാങ്കോക്ക്: ആഭ്യന്തര കലഹം രൂക്ഷമായ തായ്‌ലാന്‍ഡില്‍ സൈന്യം ഭരണം പിടിച്ചു. സൈനിക മേധാവിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചത്. സൈനിക അട്ടിമറിയല്ലെന്നും മറിച്ച് കഴിഞ്ഞ ആറ് മാസമായി തുടരുന്നു സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് നടപടിയെന്നും സൈനിക...

തായ്‌ലന്‍ഡില്‍ ഷിനാവത്രയുടെ അനുയായികളും തെരുവില്‍

ബാങ്കോക്ക്: കോടതി പുറത്താക്കിയ തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനാവത്രയുടെ അനുയായികളും പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്രധാനമന്ത്രി പുറത്തുപോയിട്ടും സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ പിന്നാക്കം പോകാത്തതിനെ തുടര്‍ന്ന് ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് ചെങ്കുപ്പായക്കാര്‍ എന്നറിയപ്പെടുന്ന ഷിനാവത്രയുടെ...

പ്രക്ഷോഭം ശക്തം; തായ്‌ലാന്‍ഡ് സ്തംഭിച്ചു

ബാങ്കോക്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരുടെ കൂറ്റന്‍ മാര്‍ച്ചില്‍ വടക്കന്‍ തായ്‌ലാന്‍ഡ് സ്തംഭിച്ചു. പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പ്രക്ഷോഭം, കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കൂടുതല്‍ ശക്തമായിരിക്കുകയാണ്....

തായ്‌ലാന്‍ഡില്‍ സര്‍ക്കാര്‍ അനുകൂല നേതാവ് കൊല്ലപ്പെട്ടു

ബാങ്കോക്: പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രക്ക് അനുകൂലമായ പ്രക്ഷോഭം നടത്തുന്ന 'ചുവപ്പ് വസ്ത്ര' മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ക്വാന്‍ജായ് പ്രായ്പന കൊല്ലപ്പെട്ടു. വീട്ടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന പ്രായ്പനക്ക് നേരെ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നുവെന്ന് പോലീസ്...

തായ്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ

ബാങ്കോക്ക്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായ തായ്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന സുദേബ് തുആഗ്‌സുബാന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് തലസ്ഥാനമായ ബാങ്കോക്ക്...

തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്ന് തായ്‌ലാന്‍ഡ് പ്രധാനമന്ത്രി

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരികൊള്ളവെ തിരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി യിംഗ്‌ലുക് ഷിനാവത്ര. അടുത്ത രണ്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തിയിരുന്നു. ജനങ്ങളുടെ അവകാശമാണ്...